മലയാളത്തിന്റെ പ്രിയതാരം നിവിൻ പോളി വീണ്ടും ബോക്സ് ഓഫീസിൽ തരംഗമാവുകയാണ്. ഈ ഓണക്കാലത്ത് തിയേറ്ററുകളിലെത്തിയ 'ബെത്ലഹേം കുടുംബ യൂണിറ്റ്' മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ, കരിയറിലെ മൂന്നാമത്തെ ഓണം ബമ്പർ വിജയമാണ് താരം സ്വന്തമാക്കുന്നത്. ......
1955 ഓഗസ്റ്റ് 26-ന് പുറത്തിറങ്ങിയ പഥേർ പാഞ്ചാലിയുടെ എഴുപത്തിയൊന്നാം വാർഷികം 2026 ഓഗസ്റ്റ് 26-നാണ്.
പഥേർ പാഞ്ചാലി ഇന്ത്യൻ സിനിമയിൽ യാഥാർഥ്യബോധത്തിന്റെയും കലാസിനിമയുടെയും പുതിയ അധ്യായത്തിന് തുടക്കം കുറിച്ച്, പിന്നീട് വളർന്ന സമാന്തര സിനിമാ പ്രസ്ഥാനത്തിന് ശക്തമായ അടിത്തറ പാകുകയും ചെയ്ത ചരിത്രചിത്രമാണ്.
സത്യജിത് റായിയുടെ 'പഥേർ പാഞ്ചാലി' (Pather Panchali - പാതയുടെ ഗാനം-Song Of The Little Road), വെറുമൊരു സിനിമയല്ല; മറിച്ച് വെള്ളിത്തിരയിൽ വിരിഞ്ഞ ജീവസ്സുറ്റ ഒരു ദൃശ്യ കാവ്യമാണ്. വിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ അതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കി 1955-ൽ പുറത്തിറങ്ങിയ ഈ ചിത്രം ലോക സിനിമയുടെ ഭൂപടത്തിൽ ബംഗാളി സിനിമയ്ക്ക് അഭിമാനകരമായ സ്ഥാനം നേടിക്കൊടുത്തു.
ബംഗാളിലെ നിശബ്ദസുന്ദരമായ, നിശ്ചിന്തിപൂർ ഗ്രാമത്തിലെ ഒരു കുടിലിൽ കഴിയുന്ന പാവപ്പെട്ട ബ്രാഹ്മണ കുടുംബത്തിന്റെ കഥയാണിത്. ......
ഓണം റിലീസുകളെപ്പോലും ആവേശത്തിലാഴ്ത്തുന്ന വമ്പൻ സിനിമകളുമായി സെപ്തംബർ മാസം സിനിമാ പ്രേമികളെ വരവേൽക്കാൻ ഒരുങ്ങുന്നു. പ്രമുഖ താരങ്ങളും സംവിധായകരും അണിനിരക്കുന്ന പ്രധാന റിലീസുകൾ താഴെ നൽകുന്നു:
ഐ ആം ഗെയിം (സെപ്തംബർ 3): ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലർ. ......
തമിഴ് സിനിമയിൽ 'ചാട്ടൈ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മലയാളി നടിയാണ് മഹിമ നമ്പ്യാർ. അതിനു ശേഷം 'മൊസക്കുട്ടി', 'കുട്രം-23', 'കൊടിവീരൻ', 'മഹാമുനി', 'രത്തം' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ......
അടുത്ത മാസം (സെപ്തംബർ) 1 മുതൽ പുതിയ തമിഴ് സിനിമകൾ റിലീസ് ചെയ്യില്ലെന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചിരിക്കുന്നത്. ......
ഇൻവെസ്റ്റിഗേറ്റീവ് കോമഡി ത്രില്ലർ പശ്ചാത്തലത്തിൽ സൈജു കുറുപ്പ് കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനമെത്തി. 'കനകരാജ്യം', 'വീകം' എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഒരു ഡിറ്റക്ടീവിന്റെ വേഷത്തിലാണ് സൈജു കുറുപ്പ് എത്തുന്നത്. ......
കമൽഹാസൻ നിർമ്മിക്കുന്ന, രജനികാന്ത് നായകനാകുന്ന 'ധർമ്മൻ' എന്ന ചിത്രത്തിന്റെ ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുകയാണ്. അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ആദ്യഘട്ട ചിത്രീകരണം പൂർത്തിയാക്കി ഇപ്പോൾ രണ്ടാം ഘട്ട ചിത്രീകരണമാണ് നടന്നുവരുന്നത്. ഈ ചിത്രത്തിൽ രജിനികാന്തിനൊപ്പം സിമ്രാൻ, റാഷി ഖന്ന, യോഗി ബാബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ......
തമിഴ് സിനിമയിലെ പ്രശസ്ത സംഗീത സംവിധായകനാണ് അനിരുദ്ധ്. മുൻനിര താരങ്ങളുടെ സിനിമകൾക്ക് തുടർച്ചയായി സംഗീതം നൽകിവരുന്ന അനിരുദ്ധ് അടുത്ത് തന്നെ വിവാഹിതനാകാൻ പോകുകയാണ് എന്നുള്ള വാർത്ത കോളിവുഡിൽ പുറത്തുവന്നു വൈറലായിക്കൊണ്ടിരിക്കുകയാണ്. അനിരുദ്ധ് വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടി സൺ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയർമാനായ കലാനിധി മാരന്റെ മകൾ കാവ്യയാണ്! ഐ.പി.എൽ മത്സരങ്ങളിൽ സൺറൈസ് അണിയുടെ ഉടമയായും കാവ്യ എല്ലാവര്ക്കും പരിചിതമാണ്! ഇരുവരും കുറച്ച് വർഷങ്ങളായി ഡേറ്റിംഗിലാണെന്നുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
എന്നാൽ ഈയിടെ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ വിവാഹനിശ്ചയം നടന്നതായുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ......

ദക്ഷിണേന്ത്യൻ സൂപ്പർതാരം നയൻതാര തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്തെന്ന രീതിയിലുള്ള വാർത്തകളും ചിത്രങ്ങളും വ്യാജമെന്ന് തെളിഞ്ഞു
കന്നഡ താരം യാഷ് നായകനാകുന്ന 'ടോക്സിക്' എന്ന പാൻ-ഇന്ത്യൻ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ആണ് ദക്ഷിണേന്ത്യൻ സൂപ്പർതാരം നയൻതാര തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തിയത്
ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തർ പരമ്പരാഗതമായി ചെയ്യാറുള്ള വഴിപാടിന്റെ ഭാഗമായി നയൻതാരയും തന്റെ മുടി മുഴുവനായി മുണ്ഡനം ചെയ്തുവെന്ന അടിക്കുറിപ്പുകളോടെയാണ് എക്സ് (ട്വിറ്റർ), ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ചിത്രങ്ങള്‍ ഷെയർ ചെയ്യപ്പെടുന്നത്.എന്നാൽ പ്രചരിക്കുന്ന ചിത്രങ്ങള്‍ പൂർണ്ണമായും വ്യാജവും ഡിജിറ്റലായി മാറ്റം വരുത്തിയതുമാണെന്ന് വസ്തുതാ പരിശോധനയില്‍ വ്യക്തമായി.കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനൊപ്പം താരം തിരുമലയില്‍ ദർശനം നടത്തിയ വേളയില്‍ പകർത്തിയ യഥാർത്ഥ ചിത്രങ്ങളാണ് നിലവില്‍ ദുരുപയോഗം ചെയ്തിരിക്കുന്നത്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ ചിത്രങ്ങളിലെ താരത്തിന്റെ രൂപത്തില്‍ വ്യത്യാസം വരുത്തുകയായിരുന്നു.യഥാർത്ഥ ചിത്രങ്ങളും പ്രചരിക്കുന്ന ചിത്രങ്ങളും തമ്മില്‍ താരതമ്യം ചെയ്തതോടെയാണ് എഐ കൃത്രിമത്വം പുറത്തുവന്നത്. ......
തമിഴ് പ്രേക്ഷകരുടെ പ്രിയ കൂട്ടുകെട്ടുകൾ വീണ്ടും വെള്ളിത്തിരയിൽ ഒത്തുചേരുമ്പോൾ തെന്നിന്ത്യൻ സിനിമാ ലോകത്ത് ആവേശത്തിന്റെ പുതുതരംഗം. 'പൊന്നിയിൻ സെൽവൻ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ വന്ദിയദേവനായും കുന്ദവൈയായും വന്ന് കൈയടി നേടിയ കാർത്തിയും തൃഷയും വീണ്ടും ഒന്നിക്കുകയാണ്.
'ജയം', 'എം. ......